ഒരു തുടക്കം എന്ന നിലക്ക് എന്റെ ഒരു പ്രിയ സുഹൃത്തിന്റെ മനോഹരമായ ഒരു കവിത ഞാന്‍ പ്രസിദ്ധികരിക്കയാണ് ....
ഇനിയും ഒത്തിരി ഒത്തിരി മനോഹരങ്ങളായ കലാസൃഷ്ടികള്‍ ഇവിടെ പൂവണിയട്ടെ എന്ന ആഗ്രഹത്തോടെ ........
"" ഇനിയുമെന്‍ തൂലികത്തുമ്പിനെ.
വാചാലമാക്കുവാന്‍ .........
നിന്റെ നിഴലിന് ആവതില്ലേ.
മെല്ലെ കുറുമ്പുകാട്ടി
ചൊടിപ്പിക്കാനായി ........
ഇനി നിന് പരിഭവങ്ങള്‍ ഉണ്ടാവില്ലേ.
പിടയുമെന്‍ ഇടനെഞ്ചില്‍.
സാന്ത്വനമാകാന്‍.......
നിന് ചുടുനിശ്വാസമെത്തിടില്ലേ
ചെറിയ പുഞ്ചിരികളില്‍ ലോകം കാണുവാനും
ചെറുമഴത്തുള്ളിയെ പ്രണയിക്കുവാനും
ഇരമ്പുന്ന കടലിനെ ശംഖിലോളിപ്പിക്കാനും
ഒരു മാത്ര നീയുണ്ടാവുകില്ലേ........
പറയാതെ പോയ വാക്കുകളില്‍...
ഉരുകി തീര്ന്നൊരെന് ഹൃദയമുണ്ടെന്ന്.
അറിയുക നിയെന് സുഹൃത്തേ.....
വാക്കുകള്‍ക്കിനിയും അര്‍ത്ഥമില്ലെന്നതും....
-- കഗായ --
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)

entha ee "kagaya" ??
മറുപടിഇല്ലാതാക്കൂ