ഈ കവിതക്ക് 28 കെട്ടിയിട്ടില്ലാത്തത് കാരണം പ്രത്യേകിച്ച് പേരുകള്‍ ഒന്നും തന്നെ ഇല്ല ....
ഇനി എങ്ങാന്‍ ഒരു പേരിട്ടാല്‍ ഞാന്‍ അറിയിക്കാം .....
അത് വരെ ഇതിനെ എല്ലാവരും കവിത എന്ന് വിളിച്ചോളൂ .........
"" ഇരുളിന്‍റെ കാണാക്കയമതില്‍ പൊടുന്നനെ
മിന്നി മറഞ്ഞോരാ സൗദാമിനിയില്‍ ഞാന്‍.
തേടിയതേതോരീ കാറ്റിന്‍ കരങ്ങളില്‍ ആലോലമാടു-
മെന്‍ തണല്‍ മരച്ചില്ലകള്‍ !
കാറ്റിന്‍റെ ഗദ്ഗദം ഇരുളും മനസിന്‍റെ
പന്ഥാവില്‍ ഇന്നിതാ ദീപം തെളിക്കുന്നു .
ഒടുവിലെന്‍ നിറദീപമണയാന്‍ തുടങ്ങവേ
തേടി ഞാന്‍ വീണ്ടുമൊരു മറവിലോതുങ്ങുവാന്‍
ആ പാതയില്‍ വീണ ആദ്യ മഴത്തുള്ളികള്‍
ഒളികണ്ണെറിഞ്ഞതെന്‍ നിഴലും മറന്നെങ്കില്‍
എന്തിനീ കരിന്തിരി അണയാന്‍ വിടാതെ ഞാന്‍
കാക്കണമെന്‍ നിഴല്‍ മറയാതെ തെളിയുവാന്‍
സന്ധ്യയ്ക്കു ഞാനെന്‍റെ വാതില്‍പ്പടിയതില്‍
കാത്തോരെന്‍ ദേവന്‍റെ ദിവ്യപ്രഭയിലി -
ന്നെരിയുന്നു കര്‍പ്പൂര നാളമായെന്‍ ജീവ -
നേറ്റം തിരിയുവാന്‍ വയ്യാത്ത സ്മരണകള്‍ ......... """
----Maple----
2009 ഒക്ടോ 14
2009 ഒക്ടോ 10
ഒരു മുറിപ്പാടിന്‍ ഓര്‍മ്മയ്ക്കായ്
ഒരു തുടക്കം എന്ന നിലക്ക് എന്‍റെ ഒരു പ്രിയ സുഹൃത്തിന്‍റെ മനോഹരമായ ഒരു കവിത ഞാന്‍ പ്രസിദ്ധികരിക്കയാണ് ....
ഇനിയും ഒത്തിരി ഒത്തിരി മനോഹരങ്ങളായ കലാസൃഷ്ടികള്‍ ഇവിടെ പൂവണിയട്ടെ എന്ന ആഗ്രഹത്തോടെ ........
"" ഇനിയുമെന്‍ തൂലികത്തുമ്പിനെ.
വാചാലമാക്കുവാന്‍ .........
നിന്‍റെ നിഴലിന്‍ ആവതില്ലേ.
മെല്ലെ കുറുമ്പുകാട്ടി
ചൊടിപ്പിക്കാനായി ........
ഇനി നിന്‍ പരിഭവങ്ങള്‍ ഉണ്ടാവില്ലേ.
പിടയുമെന്‍ ഇടനെഞ്ചില്‍.
സാന്ത്വനമാകാന്‍.......
നിന്‍ ചുടുനിശ്വാസമെത്തിടില്ലേ
ചെറിയ പുഞ്ചിരികളില്‍ ലോകം കാണുവാനും
ചെറുമഴത്തുള്ളിയെ പ്രണയിക്കുവാനും
ഇരമ്പുന്ന കടലിനെ ശംഖിലോളിപ്പിക്കാനും
ഒരു മാത്ര നീയുണ്ടാവുകില്ലേ........
പറയാതെ പോയ വാക്കുകളില്‍...
ഉരുകി തീര്‍ന്നൊരെന്‍ ഹൃദയമുണ്ടെന്ന്‍.
അറിയുക നിയെന്‍ സുഹൃത്തേ.....
വാക്കുകള്‍ക്കിനിയും അര്‍ത്ഥമില്ലെന്നതും....
-- കഗായ --
ഇനിയും ഒത്തിരി ഒത്തിരി മനോഹരങ്ങളായ കലാസൃഷ്ടികള്‍ ഇവിടെ പൂവണിയട്ടെ എന്ന ആഗ്രഹത്തോടെ ........
"" ഇനിയുമെന്‍ തൂലികത്തുമ്പിനെ.
വാചാലമാക്കുവാന്‍ .........
നിന്‍റെ നിഴലിന്‍ ആവതില്ലേ.
മെല്ലെ കുറുമ്പുകാട്ടി
ചൊടിപ്പിക്കാനായി ........
ഇനി നിന്‍ പരിഭവങ്ങള്‍ ഉണ്ടാവില്ലേ.
പിടയുമെന്‍ ഇടനെഞ്ചില്‍.
സാന്ത്വനമാകാന്‍.......
നിന്‍ ചുടുനിശ്വാസമെത്തിടില്ലേ
ചെറിയ പുഞ്ചിരികളില്‍ ലോകം കാണുവാനും
ചെറുമഴത്തുള്ളിയെ പ്രണയിക്കുവാനും
ഇരമ്പുന്ന കടലിനെ ശംഖിലോളിപ്പിക്കാനും
ഒരു മാത്ര നീയുണ്ടാവുകില്ലേ........
പറയാതെ പോയ വാക്കുകളില്‍...
ഉരുകി തീര്‍ന്നൊരെന്‍ ഹൃദയമുണ്ടെന്ന്‍.
അറിയുക നിയെന്‍ സുഹൃത്തേ.....
വാക്കുകള്‍ക്കിനിയും അര്‍ത്ഥമില്ലെന്നതും....
-- കഗായ --
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
അഭിപ്രായങ്ങള്‍ (Atom)
